---
title: "കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം; ദീർഘകാല പദ്ധതികൾ നടപ്പിലാക്കും: മന്ത്രി അഡ്വ. സണ്ണി ജോസഫ്"
english_title: "Minister Adv Sunny Joseph On Power Crisis Long Term Projects Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385677/Sunny Joseph, Peravoor, Power Crisis"
published_at: "2026-10-06T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4434e96de8_1000330096.jpg"
keywords: ["Sunny Joseph", "Peravoor", "Power Crisis"]
---

# കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം; ദീർഘകാല പദ്ധതികൾ നടപ്പിലാക്കും: മന്ത്രി അഡ്വ. സണ്ണി ജോസഫ്

> **Lead Summary:** **പേരാവൂർ**: കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ ശാശ്വത പരിഹാരത്തിനായി ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ**: കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ ശാശ്വത പരിഹാരത്തിനായി ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രമേയങ്ങൾ ഐകകണ്ഠേന പാസാക്കി.

പ്രധാന ആവശ്യങ്ങൾ:

- കൊട്ടിയൂർ - ബോയ്സ് ടൗൺ ചുരം രഹിത പാത യാഥാർത്ഥ്യമാക്കുക

- മാനന്തവാടി - കൊട്ടിയൂർ - പേരാവൂർ - മട്ടന്നൂർ എയർപോർട്ട് റോഡ് നാലുവരി പാതയാക്കി പണി പൂർത്തീകരിക്കുക

- മലയോര മേഖലയിലെ ജനങ്ങളുടെ ബംഗളൂരുവിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കാൻ മാനന്തവാടി - കൊട്ടിയൂർ - കേളകം - പേരാവൂർ - ഇരിട്ടി വഴി ബംഗളൂരുവിന് കെഎസ്ആർടിസി രാത്രി സർവീസ് ഏർപ്പെടുത്തുക

- നെടുമ്പൊയിൽ - പേരാവൂർ - ഇരിട്ടി റോഡ് നവീകരണം വേഗത്തിൽ പൂർത്തീകരിക്കുക

- തൊണ്ടിയിൽ - കൊളക്കാട് - രാജമുടി - പൂവത്തുംചോല - കേളകം റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തി നവീകരിക്കുക

ഈ ആവശ്യങ്ങൾ കേരള സർക്കാരിന്റെ മുൻഗണനാക്രമത്തിൽ എത്തിക്കാനാണ് പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടത്.

യോഗത്തിൽ ലിസ്സി ജോസഫ്, ബെന്നി തോമസ്, സണ്ണി സിറിയക് പൊട്ടയ്ക്കൽ, പൂക്കോത്ത് അബൂബക്കർ, വിജയൻ മനങ്ങാടൻ, ഷഫീർ ചെക്യാട്ട്, ജോണി ആമക്കാട്ട്, സന്തോഷ് ജോസഫ് മണ്ണാർകുളം, ചാക്കോ തൈക്കുന്നേൽ, നമേഷ് കുമാർ പി, ഡോ. ട്രീസാ പോൾ, സിസ്സിലി കണ്ണന്താനം, ശരത് ചന്ദ്രൻ, സി ജെ മാത്യു, പി പി മുസ്തഫ, ജിജോ ആന്റണി, സുഭാഷ് ബാബു സി, പാൽ ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385677/Sunny Joseph, Peravoor, Power Crisis)